ദുബായിൽ നിന്നെത്തിയ സ്ത്രീ വയനാട്ടിൽ നിരീക്ഷണത്തിൽ ; മങ്കിപോക്സെന്ന് സംശയം

മാനന്തവാടി: മങ്കിപോക്സ് ലക്ഷണങ്ങളോടെ ഒരാൾ വയനാട് ജില്ലയിൽ നിരീക്ഷണത്തിൽ. ജൂലൈ 15ന് ദുബായിൽ നിന്നെത്തിയ 38കാരിയെയാണ് വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പിന്നീട് വയനാട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും യുവതിയിൽ നിന്ന് ശേഖരിച്ച സാമ്പിൾ ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. മൂന്ന് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Read Previous

‘പിണറായി സര്‍ക്കാരിനെ കാണുമ്പോൾ ഉമ്മന്‍ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ മൂല്യം കേരളം തിരിച്ചറിയുന്നു’

Read Next

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു