ക്വാറന്റൈൻ യുവാവിനെ സന്ദർശിച്ചതിനെച്ചൊല്ലി തമ്മിലടി

തൃക്കരിപ്പൂർ : ഹോം ക്വാറന്റൈനിൽ കഴിയുന്ന  യുവാവിനെ സന്ദർശിക്കാനെത്തിയവരെ ചോദ്യം ചെയ്തതിന് അയൽവാസികൾ തമ്മിലടിച്ചു.  കഴിഞ്ഞ ദിവസം  തൃക്കരിപ്പൂർ ഉടുമ്പുന്തല കരിങ്കടവിലാണ് സംഭവം.

കരിങ്കടവിൽ ക്വാറന്റൈനിൽ  കഴിയുന്ന യുവാവിനെ സന്ദർശിക്കാൻ കരിങ്കടവിലെ  വാസുവിന്റെ മകനും സുഹൃത്തുക്കളും എത്തിയതിനെ അയൽവാസിയായ  എം. ശശിധരൻ 45, ചോദ്യം ചെയ്തതാണ്  പ്രശ്നങ്ങളുടെ തുടക്കം.

ഇതേ തുടർന്ന് വാസുവും ശശിധരനും തമ്മിൽ വാക്കേറ്റമുണ്ടാകുകയും, വാസു ശശിധരന്റെ നേരെ കത്തി വീശുകയുമാണുണ്ടായത്.  കത്തിയിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനിടെ  ശശിധരന്  പരിക്കേറ്റു.  ഇദ്ദേഹം ആശുപത്രിയിൽ  ചികിത്സയിലാണ്.

Read Previous

യുവാവിന് മണൽ മാഫിയയുടെ വധഭീഷണി

Read Next

ഉത്തര മലബാറിന്റെ അനുഗൃഹീത സംഗീതജ്ഞൻ