‘ഐ വിൽ മിസ് യൂ’; പ്രതാപ് പോത്തന് ആദരാഞ്ജലി അർപ്പിച്ച് പ്രിഥ്വിരാജിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.’ സമാധാനത്തോടെ വിശ്രമിക്കൂ അങ്കിൾ! ഞാൻ നിങ്ങളെ മിസ് ചെയ്യും’. – പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രതാപ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രത്തിലെ ഇരുവരുടെയും പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധാനത്തിന് 2012ൽ മികച്ച സംവിധായകനുള്ള പുരസ്കാരം ലാൽ ജോസിന് ലഭിച്ചിരുന്നു.

സംവിധായകൻ ഭരതനുമായുള്ള അടുപ്പം കൊണ്ടാണ് പ്രതാപ് പോത്തൻ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. 1978 ൽ ഭരതന്‍റെ ‘ആരവം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രതാപ് പോത്തൻ തകര എന്ന ക്ലാസ് സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. 1980 കളിൽ മലയാളം, തമിഴ് സിനിമകളിൽ അദ്ദേഹം ഒരു സെൻസേഷനായി മാറി. തകരയ്ക്ക് ശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ചമരം, വരുമയിൽ നിരം ചുവപ്പ്, മധുമലർ, കാതൽ കഥൈ, അഴിയാതെ കോലങ്ങൽ, നെഞ്ചത്തെ കിള്ളാത്തെ, നവംബറിന്‍റെ നഷ്ടം, സിന്ദൂര സന്ധ്യയ്ക്കു മൗനം, ലോറി, ഒന്നു മുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം എന്നിവയാണ് സിനിമാപ്രേമികളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ചിത്രങ്ങൾ.

Read Previous

മത്സരത്തിനിടെ സ്ഥാനം തെറ്റിയ കൈമുട്ട് സ്വയം ശെരിയാക്കി രോഹിത് ശർമ്മ

Read Next

ബി.സി.സി.ഐ വീണ്ടും പണികൊടുത്തു; സഞ്ജു വീണ്ടും പുറത്ത്