ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’എന്ന ചിത്രത്തിന് വേണ്ടി നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽ ഹാസൻ ശബ്ദം നൽകിയതായി റിപ്പോർട്ട്. ചിത്രത്തിന്റെ ആമുഖം വിവരിച്ചുകൊണ്ട് കമൽ ഒരു വോയ്സ് ഓവർ നൽകിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ ഇതുവരെ നടത്തിയിട്ടില്ല. കൽക്കി എഴുതിയ അതേ പേരിലുള്ള ഇതിഹാസ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള രണ്ട് ഭാഗങ്ങളുള്ള സിനിമയാണ് ഇത്. ആദ്യ ഭാഗം സെപ്റ്റംബർ 30ന് ബിഗ് സ്ക്രീനിലെത്തും. വിക്രം, കാർത്തി, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ജയം രവി, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രഭു, ജയറാം, പ്രകാശ് രാജ്, ലാൽ എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്.





