ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: 16 വയസ്സുകാരിയെ തുടർച്ചയായി ആറ് വർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിയെ കാഞ്ഞങ്ങാട് പോക്സോ കോടതി 107 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഇടുക്കി സ്വദേശി ഉദുമ ബാര ക്വാർട്ടേഴ്സിൽ താമസിക്കുന്ന അഷറഫ് എന്ന കണ്ണൻ എന്ന രവിയെയാണ് 47, പോക്സോ ജഡ്ജ് സി സുരേഷ്കുമാർ വിവിധ വകുപ്പുകളിലായി 107 വർഷം കഠിന തടവ് ശിക്ഷ വിധിച്ചത്. ബലാൽസംഗക്കേസിൽ മൂന്ന് വകുപ്പുകളിലായി 20 വർഷം വീതം 60 വർഷം കഠിന തടവിനും ഒരു വകുപ്പിൽ 7 വർഷം കഠിന തടവിനുമാണ് ശിക്ഷ.
രണ്ട് പോക്സോ വകുപ്പുകളിലായി 20 വർഷം വീതം 40 വർഷം തടവുണ്ട്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി 2012 ജൂൺ മാസം മുതൽ 2018 ജൂൺ മാസം വരെയുള്ള കാലയളവിൽ ബാര കൂളിക്കുന്നിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന 16 വയസ് പ്രായമുള്ള പെൺകുട്ടിയെ പ്രതി പല തവണകളിലായി ലൈംഗികാക്രമണം നടത്തിയെന്നാന്ന് കേസ്.
സെക്ഷൻ 376(3),376(2)(എൻ),376(2)(എഫ് ഐപിസി ആന്റ് ആന്റ് റെഡ്് വിത്ത്) 5(l),6റെഡ്്വിത്ത് 5(എൻ) പോക്സോ വകുപ്പ് പ്രകാരം 20 വർഷം വീതം കഠിന തടവും 75000രൂപ വീതം പിഴയും , പിഴ അടച്ചില്ലെങ്കിൽ 6 മാസം വീതം സാധാരണ തടവും, സെക്ഷൻ 10 റെഡ്് വിത്ത്് 9(എം) പോക്സോ വകുപ്പ് പ്രകാരം 7 വർഷം കഠിന തടവും 50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം സാധാരണ തടവും അനുഭവിക്കാനാണ് വിധി. ഇന്നലെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സി. സുരേഷ്കുമാർ ശിക്ഷ വിധിച്ചത്.
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷാ വിധിയാണിത്. കേസന്വേഷണം നടത്തി കോടതിയിൽ കുറ്റ പത്രം സമർപ്പിച്ചത് അന്നത്തെ മേല്പറമ്പ് എസ് ഐ യും, നിലവിൽ കുമ്പള പോലീസ് ഇൻസ്പെക്ടറുമായ പ്രമോദ്. പി ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ പി.ബിന്ദു ഹാജരായി. 28 സാക്ഷികളെ കോടതി വിസ്തരിച്ചു. പെൺകുട്ടി സ്കൂളിൽ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പോലീസിലെത്തിയതും ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്തു വരികയും ചെയ്തത്.





