മദേഴ്സ് ആശുപത്രിക്കെതിരെ ഡിഎംഒയ്ക്ക് പരാതി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മദേഴ്സ് ആശുപത്രിയിൽ സർക്കാർ അംഗീകാരമില്ലാതെ നടത്തുന്ന കോവിഡ് പരിശോധനയ്ക്കെതിരെ ആശുപത്രി കെട്ടിട ഉടമ ടി. കെ. സഫ്രീന ജില്ലാ മെഡിക്കൽ ഒാഫീസർക്ക് പരാതി നൽകി.

ആശുപത്രിയിൽ നിയമ വിരുദ്ധമായി നടക്കുന്ന കോവിഡ് ആർടിപിസിആർ പരിശോധനയ്ക്കെതിരെയാണ് പരാതി. താൻ പിണറായി സ്വദേശി പ്രേമരാജന് വാടകയ്ക്ക് കൊടുത്ത ആശുപത്രി കേന്ദ്രീകരിച്ച് നടക്കുന്ന കോവിഡ് പരിശോധനാ തട്ടിപ്പുകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് സഫ്രീന ജില്ലാ മെഡിക്കൽ ഒാഫീസർക്ക് കൊടുത്ത പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. അംഗീകാരമില്ലാത്ത കോവിഡ് പരിശോധനാ സംവിധാനം പൊതുജനാരോഗ്യത്തിന് ഭീഷണിയാകുമെന്നും ഇവർ പരാതിയിൽപ്പറയുന്നു.

Read Previous

നഗരഭരണം കാഞ്ഞങ്ങാട്ട് കുത്തഴിഞ്ഞു സിക്രട്ടറി ഇല്ലാതെ മൂന്നു മാസം

Read Next

കാറിൽ കടത്തിയ കഞ്ചാവ് പിടികൂടി