ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അജാനൂർ: മാണിക്കോത്ത് മഡിയനിലുള്ള കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റിന്റെ പൂട്ട് പൊളിച്ച് കവർച്ച. ഷട്ടർ പൂട്ട് പൊളിച്ച് ഇന്നലെ രാത്രിയാണ് കവർച്ച നടന്നത്. ജീവനക്കാർ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവർച്ച കണ്ടെത്തിയത്. ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരെയും പോലീസ് നായയെയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
സ്ഥാപനത്തിൽ കാര്യമായ പണമൊന്നും സൂക്ഷിച്ചിട്ടില്ലായിരുന്നതിനാൽ, വലിയ നഷ്ടം ഒഴിവായി. സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം രാത്രി കാലിച്ചാനടുക്കത്ത് സൂപ്പർ മാർക്കറ്റിലും കവർച്ചാ ശ്രമമുണ്ടായി. ത്രിവേണിയുടെ മഡിയനിലുള്ള മെഡിക്കൽ ഷോപ്പിലും തൊട്ടടുത്ത മദീന സൂപ്പർ മാർക്കറ്റിലും മോഷണം നടന്നു. ത്രിവേണിയിൽ നിന്നും 5,000 രൂപയും സാധനങ്ങളും മോഷണം പോയി.
710





