ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഓൺലൈൻ ക്ലാസ്സിനിടെ ഫേസ്ബുക്കിൽ പരിചയപ്പെട്ട ബിരുദ വിദ്യാർത്ഥിനി തിരൂർ യുവാവിനൊപ്പം വീടുവിട്ടു. നെഹ്റു കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനി വടകരമുക്കിലെ സയനയാണ് 20, വീടുവിട്ടത്. ഇന്നലെ രാവിലെ കോളേജിലേക്ക് ഫീസടക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് സയന വീട്ടിൽ നിന്നുമിറങ്ങിയത്.
തിരിച്ചെത്താതിനെത്തുടർന്ന് പിതാവ് ബാബു രാജേന്ദ്രൻ നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ സയന ഫേസ്ബുക്ക് കാമുകനായ തിരൂർ സ്വദേശി അഖിലിനൊപ്പം വീടുവിട്ടതാണെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. സയനയുമായി തീരൂരിലെ ക്ഷേത്രത്തിൽ വിവാഹിതരായതിന്റെ ഫോട്ടോ അഖിൽ ബന്ധുക്കളുടെ ഫോണിൽ ഷെയർ ചെയ്തിട്ടുണ്ട്.തിരൂരിൽ ബേക്കറി സ്ഥാപനത്തിലെ ജീവനക്കാരനാണ് യുവാവ്.
സ്വന്തമായി ഫോണില്ലാത്ത സയന പിതാവിന്റെ സെൽ ഫോണിലൂടെയാണ് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്തത്. ഇതിനിടയിൽ ഫേസ്ബുക്ക് ചാറ്റിംഗ് നടത്തി അഖിലുമായി പ്രണയത്തിലാവുകയായിരുന്നു.





