ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ബസ് സ്റ്റാൻഡ് പരിസരത്ത് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന മധ്യ വയസ്കൻ ലോറിയിടിച്ച് മരിച്ചു. ബസ് സ്റ്റാൻഡിന് പിറകുവശത്തെ പുതിയവളപ്പിലെ പി വി ബാബുവാണ് 58, മരിച്ചത്. ശനിയാഴ്ച രാത്രി 8:30 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ നാട്ടുകാർ അതിഞ്ഞാലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടം നടന്ന ഉടനെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ലോറി ഹോസ്ദുർഗ് പൊലിസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിലെ പ്രസാദ് ബുക്ക് സ്റ്റാളിലെ മുൻ ജീവനക്കാരനാണ്. പരേതരായ കുഞ്ഞമ്പുവിൻ്റെയും മാണിയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കൾ: ദേവിക, ആകാശ്. സഹോദരങ്ങൾ: നാരായണി, സരോജിനി, ഓമന, രാധ. അപകടമുണ്ടാക്കിയ കെ.ഏ. 63-5010 കണ്ടെയ്നർ ലോറിയോടിച്ചിരുന്നയാൾക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് മനഃപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് േകസെടുത്തു.





