ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: കാന്താരയിലെ വരാഹരൂപം എന്ന ഗാനം കോപ്പിയടിയല്ലെന്ന നിലപാടിൽ ഉറച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. വരാഹരൂപം ഒരു ഗാനത്തിന്റെയും പകർപ്പല്ലെന്ന് ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ സ്വാഭാവിക നടപടിയാണെന്നും, വരാഹ രൂപം ഗാനം ഒറിജിനൽ കോമ്പൊസിഷനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രേക്ഷകർ ചിത്രത്തിന് നൽകിയ പിന്തുണയ്ക്ക് താരം നന്ദി അറിയിച്ചു. ചോദ്യം ചെയ്യലിൽ തങ്ങളുടെ എല്ലാ കാര്യങ്ങളും പൊലീസിനോട് വിശദീകരിച്ചതായും പറഞ്ഞു.
വരാഹരൂപം എന്ന ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ എതിര്‍കക്ഷികളായ സംവിധായകൻ ഋഷഭ് ഷെട്ടിയും നിർമ്മാതാവ് വിജയ് കിരഗന്ദയൂരും ഇന്നും ചോദ്യം ചെയ്യലിനായി കോഴിക്കോട് എത്തിയിരുന്നു. ഇരുവരോടും രാവിലെ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു നിർദേശം നൽകിയത്. ഇരുവരും ഇന്നലെയും സ്റ്റേഷനിൽ ഹാജരായിരുന്നു. കേസിൽ ഋഷഭ് ഷെട്ടി, വിജയ് കിരഗന്ദൂർ എന്നിവർക്ക് ഹൈക്കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.





