ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ബൂസ്റ്റർ ഡോസ് എടുത്തവർക്ക് നേസൽ വാക്സിൻ നൽകരുതെന്ന് നിർദ്ദേശം. മുൻകരുതൽ ഡോസ് സ്വീകരിക്കാത്തവർക്കുള്ളതാണ് നേസൽ വാക്സിനെന്ന് ഇന്ത്യയുടെ കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി ഡോ എൻ.കെ.അറോറ പറഞ്ഞു.
കുത്തിവയ്ക്കുന്നതിന് പകരം മൂക്കിലൂടെ തുള്ളിയായി നൽകുന്ന ‘ഇൻകോവാക്’ കോവിഡ് വാക്സിൻ കഴിഞ്ഞ ദിവസമാണ് രാജ്യത്ത് അവതരിപ്പിച്ചത്. സ്വകാര്യ ആശുപത്രികളിൽ 800 രൂപയാണ് വില. ആശുപത്രിയിലെ നികുതിയും സർവീസ് ചാർജും കൂടിച്ചേർന്നാൽ വില ആയിരത്തിനടുത്താകും. സർക്കാർ ആശുപത്രിയിൽ വില 325 രൂപയാണ്. രണ്ടിടത്തും 5% ജിഎസ്ടി ഉണ്ടാകും. തുടക്കത്തിൽ സ്വകാര്യ ആശുപത്രികൾ വഴി മാത്രമായിരിക്കും വിതരണം നടത്തുകയെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു.
ജനുവരി അവസാനത്തോടെ മാത്രമേ നേസൽ വാക്സിൻ ലഭ്യമാകൂ. 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസായി ഇൻകോവാക് നൽകുന്നത്. കോവാക്സിൻ, കോവിഷീൽഡ് തുടങ്ങിയ മറ്റ് വാക്സിനുകൾ സ്വീകരിച്ചവർക്ക് ഇത് ബൂസ്റ്റർ ഡോസായി എടുക്കാം.





