ചലച്ചിത്ര, ഡോക്യുമെന്ററി സംവിധായകൻ കെ.പി.ശശി അന്തരിച്ചു

തൃശൂർ: ചലച്ചിത്ര-ഡോക്യുമെന്‍ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ.പി.ശശി (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് കെ ദാമോദരന്‍റെ മകനാണ്.

സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കെ.പി. ശശിയുടെ മിക്ക ഡോക്യുമെന്‍ററികളും. ഫാബ്രിക്കേറ്റഡ്, അമേരിക്ക അമേരിക്ക, റെസിസ്റ്റിംഗ് കോസ്റ്റൽ ഇൻവെസ്റ്റിഗേഷൻ, ലിവിംഗ് ഇൻ ഫയർ എന്നിവയാണ് പ്രധാന ഡോക്യുമെന്‍ററികൾ. ‘ഇലയും മുള്ളും’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം കെ.പി ശശിക്ക് ലഭിച്ചിട്ടുണ്ട്.

Read Previous

മോഷണത്തിനിടെ വൃദ്ധദമ്പതികളെ കൊലപ്പെടുത്തി; മുഖ്യപ്രതി പന്ത്രണ്ട് വയസുകാരൻ

Read Next

ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കാൻ തയാറെന്ന് ചൈന