ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് കെസിബിസി. കേസുകൾ പിൻവലിക്കാൻ പൊലീസ് തയ്യാറാകണമെന്ന് കെസിബിസി പ്രസിഡന്‍റ് മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനും സഹായ മെത്രാനും എതിരെ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതെ കേസെടുക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കെസിബിസി പത്രക്കുറിപ്പിൽ പറഞ്ഞു. ജനവികാരം മാനിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ലെന്ന് കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ ആരോപിച്ചു. ബിഷപ്പുമാരെ ഉൾപ്പെടെ പ്രതികൾ ആക്കിയിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പൊലീസ് തയ്യാറാകണമെന്ന് കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.





