കോതി സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: കോതിയിൽ മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമ്മിക്കുന്നതിനെതിരായ സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ കേസെടുക്കാൻ ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് സമരസമിതി പ്രവർത്തകർക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം ചെമ്മങ്ങാട് പൊലീസ് കേസെടുത്തു.

അതേസമയം സമരസമിതി പ്രഖ്യാപിച്ച പ്രാദേശിക ഹർത്താലിനെ തുടർന്ന് മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. കോർപ്പറേഷനിലെ 57, 58, 59 ഡിവിഷനുകളിൽ ഉൾപ്പെടുന്ന തെക്കേപ്പുറം ഭാഗത്താണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റിച്ചിറ, കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിലാണ് ഹർത്താൽ നടക്കുന്നത്.

Read Previous

ഓപ്പറേഷന്‍ താമര: ബി.എല്‍ സന്തോഷും തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിപ്പട്ടികയില്‍

Read Next

കെടിയു വൈസ് ചാൻസലർ നിയമനം: ഗവർണറോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി