ഓപ്പറേഷന്‍ താമര: ബി.എല്‍ സന്തോഷും തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിപ്പട്ടികയില്‍

ഹൈദരബാദ്: തെലങ്കാനയിൽ ഭരണകക്ഷിയിലെ എംഎൽഎമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസിൽ ബിജെപി നേതാക്കളെ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തി. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, തുഷാർ വെള്ളാപ്പള്ളി എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ചിരുന്നെങ്കിലും ഇവർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നടപടിയുടെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഇവരുടെ പേരുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയത്.

ബി എൽ സന്തോഷ്, തുഷാർ എന്നിവരെ കൂടാതെ ജഗ്ഗുസ്വാമിയെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ മതിയായ തെളിവുകൾ ഇല്ലെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാൽ ഒരു ലക്ഷത്തോളം പേജുകളുള്ള രേഖകൾ തെളിവാണെന്ന് ടിആർഎസ് മറുപടി നൽകി.

Read Previous

പുതിയ തസ്തിക കണ്ടെത്തിയില്ല; ഇക്കൊല്ലവും കെഎഎസ് വിജ്ഞാപനമില്ല

Read Next

കോതി സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ കേസെടുത്ത് പൊലീസ്