സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ്; കത്തിച്ചത് ആർഎസ്എസ് പ്രവർത്തകൻ എന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. ആശ്രമത്തിന് തീയിട്ടത് സ്ഥലവാസിയായ ആർഎസ്എസ് പ്രവർത്തകനും കൂട്ടരും ചേർന്നാണെന്നാണ് വെളിപ്പെടുത്തൽ.

ആർഎസ്എസ് പ്രവർത്തകൻ പ്രകാശിന്റെ സഹോദരൻ പ്രശാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ പ്രകാശ് ജീവനൊടുക്കിയിരുന്നു.

ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.

Read Previous

കാലപ്പഴക്കം ചെന്ന കെഎസ്ആർടിസി ബസുകൾക്ക് ഒരു കൊല്ലം കൂടി സമയം നീട്ടി

Read Next

നയതന്ത്ര ഇടപെടൽ ഫലിച്ചു; നാവികരെ ഉടന്‍ നൈജീരിയയ്ക്ക് കൈമാറില്ല