ആൺ സുഹൃത്ത് നല്‍കിയ ശീതള പാനീയം കുടിച്ച വിദ്യാർത്ഥിനി മരിച്ചു

കന്യാകുമാരി: ആൺ സുഹൃത്ത് നല്‍കിയ ശീതളപാനീയം കുടിച്ച വിദ്യാർത്ഥിനി മരിച്ചു. വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. കേരള തമിഴ്‌നാട് അതിർത്തിയ്ക്ക് സമീപം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടിൽ സി.അഭിത(19)യാണ് ശനിയാഴ്ച രാത്രി മരിച്ചത്.

ഇരുവരും കണ്ടുമുട്ടിയപ്പോള്‍ യുവാവ് അഭിതയ്ക്ക് ശീതള പാനീയം നൽകിയതായി അഭിത വീട്ടുകാരോട് പറഞ്ഞിരുന്നു. സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ അഭിതയുടെ അമ്മ തങ്കഭായി നിദ്രവിള പൊലീസിന് പരാതി നൽകി.

ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകിയ യുവാവ് പിന്നീട് പിന്മാറിയതിന് പിന്നാലെ അഭിതയെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

Read Previous

രാജ്യത്ത് സാറ്റ്‌ലൈറ്റ് വഴി ഇന്റര്‍നെറ്റ്; അപേക്ഷ നൽകി ടാറ്റയുടെ നെൽകോ

Read Next

കെടിയു വിസി നിയമനം; സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി