കാഞ്ഞങ്ങാട് കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

കാഞ്ഞങ്ങാട്: കോളേജ് വിദ്യാർത്ഥിനി നന്ദ വിനോദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂരാവി മൗലക്കരിയത് വീട്ടിൽ സിദ്ദിഖിന്റെ മകൻ എം.കെ അബ്ദുൾ ഷുഹൈബിനെയാണ് (20) ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഹൊസ്ദുർഗ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.

2 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. പ്രണയം നടിച്ച് പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ ഇയാൾ വാങ്ങിയിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുമെന്ന് ഷുഹൈബ് ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

പാചക തൊഴിലാളിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെ.വിനോദ് കുമാറിന്‍റെയും കെ.എസ്.മിനിയുടെയും ഏക മകൾ ആണ് നന്ദ (20). പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read Previous

ഡൽഹി കോളേജുകളിൽ പ്രവേശനം നേടുന്ന കേരള സിലബസുകാർ കുറയുന്നു

Read Next

എ.എം.ആരിഫ് എം പി ഓടിച്ച കാർ അപകടത്തിൽ പെട്ടു; പരിക്ക് ഗുരുതരമല്ല