അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് കുട്ടി മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച ഏഴ് വയസുകാരൻ മരിച്ചു. മേലെ മുള്ളി രഞ്ജിത വെള്ളിങ്കിരി ദമ്പതികളുടെ മകൻ വികാസ് ആണ് മരിച്ചത്. രണ്ട് ദിവസമായി കുട്ടിക്ക് പനി ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ സ്ഥിതി കൂടുതൽ വഷളായി. മേലെ മുള്ളി ഊരിൽ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു മരണം.

Read Previous

റെയിൽവേ ട്രാക്കുകളിൽ വന്യജീവി ഇടനാഴികൾ സ്ഥാപിക്കാൻ കേന്ദ്രം

Read Next

കഷായം നൽകി കൊല; പാറശ്ശാല പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷാരോണിന്‍റെ സഹോദരൻ