പൊലീസുകാരന്‍ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാമ്പഴ മോഷണക്കേസ് ഒത്തുതീർപ്പിലേക്ക്. കേസുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് പഴക്കച്ചവടക്കാരനായ പരാതിക്കാരൻ പറഞ്ഞു. ഇതുസംബന്ധിച്ച് കാഞ്ഞിരപ്പള്ളി കോടതിയിൽ അപേക്ഷ നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ പി.വി. ഷിഹാബിനെ സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം 30നാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് ഷിഹാബ് മാമ്പഴം മോഷ്ടിച്ചത്. കിലോയ്ക്ക് 600 രൂപ വിലവരുന്ന 10 കിലോ മാമ്പഴമാണ് ഷിഹാബ് മോഷ്ടിച്ചത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഷിഹാബ് ഒളിവിൽ പോവുകയായിരുന്നു.

Read Previous

സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

Read Next

സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഉത്തരവ് ഇന്നിറക്കണമെന്ന് വിസിയ്ക്ക് ഗവർണറുടെ അന്ത്യശാസനം