ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. അടുത്ത മാസം അഞ്ചിന് കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി. നിലവിൽ ഗവർണറുടെയും യു.ജി.സിയുടെയും നോമിനികൾ മാത്രമാണ് സമിതിയിലുള്ളത്.
സെനറ്റിന്‍റെ നോമിനിയെ നാമനിർദ്ദേശം ചെയ്യാനുള്ള ഗവർണറുടെ നിർദ്ദേശം സർവകലാശാല ഇതുവരെ പാലിച്ചിട്ടില്ല. സെനറ്റ് യോഗം വൈകുന്നേരം 4 മണിക്ക് നടക്കുമെന്നാണ് സർവകലാശാല ഒടുവിൽ പ്രഖ്യാപിച്ചത്. ഗവർണർ നിയോഗിച്ച രണ്ടംഗ സമിതിയുമായി മുന്നോട്ട് പോകുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ് സെർച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടുന്നത്.





