ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. സ്വർണക്കടത്ത് കേസിലെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഹർജിയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അന്ന് പരിഗണിക്കും.

എസ്എൻസി ലാവലിനുമായി ബന്ധപ്പെട്ട ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കുന്ന എട്ടാമത്തെ കേസാണ്. കേസുമായി ബന്ധപ്പെട്ട ഹർജികൾ സെപ്റ്റംബർ 13ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയത് ഉൾപ്പെടെയുള്ള ഹർജികളാണ് പരിഗണിക്കുക. കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.കസ്തൂരി രംഗ അയ്യർ, ആർ.ശിവദാസൻ, കെ. ജി. രാജശേഖരൻ നായർ എന്നിവർ നൽകിയ ഹർജികളും കോടതി പരിഗണിക്കും.

Read Previous

പഞ്ചാബിൽ മൂന്ന് ലക്ഷം രോഗികൾക്ക് ചികിത്സാ സൗകര്യങ്ങൾ നൽകി ആം ആദ്മി ക്ലിനിക്കുകൾ

Read Next

ഒരു ദിവസം 1,200 രൂപ വരെ; നരബലി നടന്ന വീട്ടിലേക്ക് ഓട്ടോ സര്‍വീസ്