മറയൂരിൽ ആദിവാസി യുവാവിനെ തലയ്ക്കടിച്ചു കൊന്നു; വായില്‍ കമ്പി കയറ്റി

മൂന്നാര്‍: മറയൂരിൽ ആദിവാസി യുവാവിനെ തലയ്ക്കടിച്ചു കൊന്നു. കൊലയ്ക്ക് ശേഷം വായിൽ കമ്പി കുത്തിക്കയറ്റി. പെരിയകുടിയില്‍ രമേശ് (27) ആണ് മരിച്ചത്. രമേശിനെ ബന്ധുവായ സുരേഷ് ആണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേതുടർന്ന് പ്രകോപിതനായ സുരേഷ് രമേശിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും തുടർന്ന് കമ്പി വായിൽ കുത്തിക്കയറ്റുകയായിരുന്നു. കൊലക്കുറ്റത്തിന് കേസെടുത്ത് പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Previous

ഭാരത് ജോഡോ; രാഹുലിനൊപ്പം നടന്ന് കൊല്ലപ്പെട്ട ​ഗൗരി ലങ്കേഷിന്‍റെ കുടുംബം

Read Next

തമിഴ്നാട്ടിൽ റമ്മി ഉൾപ്പെടെ ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം