പീഡന പരാതി; സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: സിപിഐ വനിതാ നേതാവിന്‍റെ പരാതിയിൽ പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം കെ.പി ബിജുവിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ഇയാൾക്കെതിരെ മേപ്പയൂർ പൊലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

പരാതി വ്യാജമാണെന്ന് ചെറുവണ്ണൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ ബിജു ആദ്യം പറഞ്ഞിരുന്നെങ്കിലും പ്രാദേശിക പ്രതിഷേധം ശക്തമായതോടെയാണ് സി.പി.എം നടപടി സ്വീകരിച്ചത്.

Read Previous

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റാലി നടത്താൻ ബിജെപി; 11ന് കർണാടകയിൽ തുടക്കം

Read Next

ഒക്ടോബര്‍ 11 വരെ കേരള കേന്ദ്രസർവകലാശാല പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം