കോടിയേരിയുടെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിലെത്തിച്ചു

കണ്ണൂര്‍: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചു. 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. മൃതദേഹം എയർ ആംബുലൻസിൽ നാട്ടിലെത്തിക്കും.

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ നേതൃത്വത്തിൽ മൃതദേഹം വിമാനത്താവളത്തിൽ ഏറ്റുവാങ്ങും. തുടർന്ന് വിലാപയാത്രയായി തുറന്ന വാഹനത്തിൽ തലശ്ശേരിയിലേക്ക് കൊണ്ടുപോകും.

തലശ്ശേരി ടൗൺഹാളിൽ ഉച്ചമുതൽ രാത്രി 10 വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കോടിയേരിയെ മാടപീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കണ്ണൂർ പയ്യാമ്പലത്ത് നടക്കും.

Read Previous

കോടിയേരിക്കെതിരെ അധിക്ഷേപകരമായ രീതിയിൽ പോസ്റ്റ്; മുല്ലപ്പള്ളിയുടെ മുൻ ഗൺമാനെതിരെ പരാതി

Read Next

ഈ വൃക്ഷം പരിചരിക്കാൻ പ്രതിവർഷം ചിലവഴിക്കുന്നത് 12 ലക്ഷം