ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയുമായി മലയാള സിനിമാലോകം. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഇർഷാദ് അലി, സംവിധായകൻ അരുണ്‍ ഗോപി തുടങ്ങി നിരവധി പേർ തങ്ങളുടെ പ്രിയ നേതാവിന് സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു.
സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികൾ എന്നാണ് മോഹൻലാലിന്‍റെ പോസ്റ്റ്. ഒരു ജനപ്രതിനിധി എന്ന നിലയിലും മന്ത്രിയെന്ന നിലയിലും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി ഒരു നല്ല സുഹൃത്തായിരുന്നു. അദ്ദേഹവുമായി വളരെക്കാലത്തെ ബന്ധമുണ്ടായിരുന്നു. ആ സ്നേഹനിധിക്ക് കണ്ണുനീരോടെ വിട, മോഹൻലാൽ കുറിച്ചു.
പ്രിയ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ എന്നാണ് കോടിയേരിയുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.





