ധനുഷിന്റെ ‘നാനേ വരുവേൻ’; ബുക്കിംഗ് തുടങ്ങി

‘നാനേ വരുവേൻ’ ഒരു മികച്ച ചിത്രമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ധനുഷിന്‍റെ ആരാധകർ. ‘തിരുച്ചിദ്രമ്പലം’ എന്ന തകര്‍പ്പൻ ഹിറ്റിന് ശേഷുള്ള ചിത്രം എന്നതും പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷ് അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സെപ്റ്റംബർ 29ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ധനുഷ് തന്നെയാണ് ചിത്രത്തിന്‍റെ കഥയും ഒരുക്കിയിരിക്കുന്നത്. സെൽവരാഘവനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘സാനി കായിദ’ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്ത യാമിനി യജ്ഞമൂർത്തിയാണ് ഛായാഗ്രഹണം. ചിത്രത്തിൽ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

കലൈപുലി എസ് താണുവാണ് ‘നാനേ വരുവേൻ’ നിർമ്മിക്കുന്നത്. വി ക്രിയേഷൻസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ബി.കെ. വിജയ് മുരുകനാണ് കലാസംവിധാനം. എഡിറ്റിംഗ് ഭുവൻ ശ്രീനിവാസൻ.

Read Previous

ഹര്‍ത്താല്‍ അക്രമം ; ഇതുവരെ അറസ്റ്റിലായത് 1287 പേർ

Read Next

അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കില്ലെന്ന് മുകുൾ റോഹത്ഗി