ഡൽഹി സർവകലാശാല പി.ജി പ്രവേശനപരീക്ഷ ഒക്ടോബർ 17 മുതൽ

ന്യൂഡൽഹി: ഡൽഹി സർവകലാശാല ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നു. ഒക്ടോബർ 17 മുതൽ 21 വരെ ആയിരിക്കും പരീക്ഷയെന്ന് ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. അഡ്മിറ്റ് കാർഡും പരീക്ഷാ നഗരവുമായി ബന്ധപ്പെട്ട വിജ്ഞാപനവും പിന്നീട് പ്രസിദ്ധീകരിക്കും. ഓരോ സംസ്ഥാനത്തും ഒരുകേന്ദ്രം വീതം ഇരുപത്തിയെട്ട് നഗരങ്ങളെ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്.

Read Previous

ചികിത്സയ്ക്കായി ഹൈദരാബാദില്‍ പോകാനുള്ള വരവര റാവുവിന്റെ ഹർജി കോടതി തള്ളി

Read Next

എകെജി സെന്റർ ആക്രമണം; ജിതിന് സ്കൂട്ടർ എത്തിച്ചത് സുഹൃത്തായ വനിതാ നേതാവ്