കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങൾ കൂടുന്നു; വിദ്യാർഥികള്‍ ജാഗ്രത നിർദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും ഇന്ത്യക്കാർക്കെതിരായ അതിക്രമങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇന്ത്യക്കാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നത് കനേഡിയൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതേതുടർന്ന് പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

കാനഡയിലെത്തുന്നവർ ഒട്ടാവ ഇന്ത്യന്‍ ഹൈകമ്മീഷനിലോ, ടൊറന്‍റോ, വാൻകോവർ, കോണ്‍സുലേറ്റുകളിലോ അറിയിക്കണം. ഇത് അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെടാൻ അവരെ പ്രാപ്തരാക്കും.

Read Previous

മലയാളി മാധ്യമങ്ങൾക്ക് ആത്മാഭിമാനം ഇല്ല; ഹിന്ദി മാധ്യമങ്ങളോട് സംസാരിക്കാം: ആരിഫ് മുഹമ്മദ് ഖാന്‍

Read Next

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസ്; പ്രതി പിടിയില്‍