ശനിയാഴ്ച പ്രവൃത്തിദിനം; സ്കൂളുകൾക്ക് നാളെ അവധിയില്ല

തിരുവനന്തപുരം: വിദ്യാഭ്യാസ കലണ്ടർ പ്രകാരം ശനിയാഴ്ച (24.09.2022) സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ കൂടാതെ, ഒക്ടോബർ 29, ഡിസംബർ 3 എന്നീ രണ്ട് ശനിയാഴ്ചകൾ കൂടി ഈ വർഷം പ്രവൃത്തി ദിവസമായിരിക്കും. എന്നാൽ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.

സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ച ഹർത്താലിന്‍റെ പശ്ചാത്തലത്തിൽ എല്ലാ സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്. സർവകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

Read Previous

‘വേല’യില്‍ കരിയറിലെ ആദ്യ പൊലീസ് വേഷത്തിൽ സിദ്ധാര്‍ഥ് ഭരതന്‍

Read Next

എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ 3 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു