ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസ്; ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത്

വയനാട്: ബത്തേരി തിരഞ്ഞെടുപ്പിലെ ബിജെപി കോഴക്കേസിൽ ഫോറൻസിക് റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. ജെആർപി ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍റേതാണെന്ന് ഫോറൻസിക് റിപ്പോർട്ട്.

കെ സുരേന്ദ്രൻ, സി കെ ജാനു, പ്രശാന്ത് മലവയൽ എന്നിവർക്കെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ ജെആർപി നേതാവ് സി.കെ ജാനുവിന് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്.

Read Previous

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നഷ്ടത്തില്‍; 7 വര്‍ഷത്തിനിടെ ആദ്യം

Read Next

ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും