മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ പദവിയും വഹിക്കാന്‍ ഗെഹ്‌ലോട്ടിന് അനുമതി നല്‍കില്ലെന്ന് സൂചന

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും ഒരേസമയം ഏറ്റെടുക്കാൻ അശോക് ഗെഹ്ലോട്ടിന് അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. ഇതിന് പകരം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്നും ഹൈക്കമാൻഡ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഗെഹ്ലോട്ട് എംഎൽഎമാരുടെ യോഗം അദ്ദേഹത്തിന്‍റെ വസതിയിൽ നടത്തിയിരുന്നു. പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാൻ പോകുകയാണെന്നും മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞിരുന്നു. ഈ ആവശ്യവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ട് സ്ഥാനങ്ങളും ഒരുമിച്ച് നൽകില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read Previous

ദേശീയ യൂത്ത് അത്‌ലറ്റിക്സിൽ കേരളം ആറാം സ്ഥാനത്ത്

Read Next

മകനൊപ്പമുള്ള ആദ്യ ചിത്രം; പേര് പങ്കുവച്ച് സോനം കപൂര്‍