സിനിമയിൽ നിന്നും ഇടവേളയെടുത്ത് സാമന്ത; വിദേശത്ത് ചികിത്സയിലെന്ന് റിപ്പോർട്ട്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്തതായി റിപ്പോര്‍ട്ടുകള്‍. ചര്‍മ്മ രോഗ ബാധിതയായ സാമന്ത ചികിത്സാര്‍ത്ഥം യു.എസിലേക്ക് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലമുള്ള അലർജിയാണ് താരത്തെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ചയായി താരം സമൂഹ മാധ്യമങ്ങളില്‍ സജീവമല്ല. ചികിത്സക്കായി യു.എസ്.എയിലേക്ക് പോയ സാമന്ത എപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സാമന്ത ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും തന്നെ നല്‍കിയിട്ടില്ല.

Read Previous

ജെഎൻയു, ജാമിയ മിലിയ സർവകലാശാലകളിൽ ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു

Read Next

പ്രവർത്തകരുടെ വികാരം അറിയിച്ചു, രാഹുൽ തന്നെ അധ്യക്ഷനാകണം: സച്ചിൻ പൈലറ്റ്