എട്ടു വയസ്സുകാരനെ പൊതുസ്ഥലത്ത് നിർബന്ധിച്ച് മദ്യംകുടിപ്പിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പത്ത് വയസുകാരനെ പൊതുസ്ഥലത്തുവെച്ച് നിർബന്ധിച്ച് പിതാവിന്റെ സഹോദരൻ ബിയർ കുടിപ്പിച്ചു. സംഭവത്തിൽ മനു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. “കുടിയെടാ, ആരു ചോദിക്കാന്‍” എന്ന് ഇയാൾ കുട്ടിയോട് പറയുന്നതും നിർബന്ധിച്ച് ബിയർ കുടിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. തിരുവോണനാളിലായിരുന്നു സംഭവം. ഇയാൾ കുട്ടിയെ ബിവറേജിലേക്ക് കൂട്ടിക്കൊണ്ടു പോയി മദ്യം വാങ്ങിവന്ന് പൊതുസ്ഥലത്തുവെച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടിയെ ഇയാൾ മദ്യം കുടിപ്പിച്ചത്. ഇതിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട ചൈൽഡ് ലൈൻ പ്രവർത്തകരാണ് വിഷയം പോലീസിനെ അറിയിച്ചത്. തുടർന്ന് കുട്ടിയേയും രക്ഷിതാക്കളേയും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയും മൊഴിയെടുക്കുകയുമായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.

Read Previous

അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് കെജ്‌രിവാള്‍

Read Next

വരും മണിക്കൂറിൽ 6 ജില്ലകളിൽ മഴയ്ക്ക് സാധ്യത