യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയില്‍; 3 വയസ്സുകാരന്റെ ശരീരം അമ്മയുടെ ദേഹത്ത് കെട്ടിയനിലയില്‍

തൃശ്ശൂർ: തൃശൂർ കേച്ചേരിയിൽ അഞ്ച് വയസായ ആൺകുട്ടിയുടെയും മാതാവിൻ്റെയും മൃതദേഹങ്ങൾ കണ്ടത്തി. ചിറനെല്ലൂർ കൂമ്പുഴ പാലത്തിനു സമീപത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടത്തിയത്. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന, മകൻ റണാഖ് ജഹാൻ എന്നിവരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു മകനോടൊപ്പം ഹസ്ന വീട്ടിൽ നിന്ന് ഇറങ്ങിയത്. തൊട്ടടുത്തുള്ള അംഗണവാടിയിലേക്കെന്ന് പറഞ്ഞായിരുന്നു പോയത്. അംഗണവാടിയിലേക്ക് പോയതിന് ശേഷം വില്ലേജ് ഓഫീസിലേക്ക് പോകാനുണ്ടെന്നും അമ്മയോട് പറഞ്ഞിരുന്നു. ഓണത്തിന് ശേഷം മകന് പനി ആയതിനാൽ അംഗണവാടിയിൽ പോയിരുന്നില്ലെന്ന് അധ്യാപകർ വ്യക്തമാക്കി. മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മകനെ ദേഹത്ത് കെട്ടിയിട്ടാണ് ഹസ്ന പുഴയിലേക്ക് ചാടിയതെന്നാണ് വിവരം. സംസാരിക്കാനും കേൾക്കാനും ബുദ്ധിമുട്ടുള്ള കുട്ടിയാണ് മകൻ റണാഖ്. കുന്നംകുളം പൊലീസ് അന്വേഷിണം ആരംഭിച്ചു.

Read Previous

മീന്‍ വരഞ്ഞത് ശരിയാകാത്തതിനും മരച്ചീനി കഴിച്ചതിനും വരെ കണ്ണൻ ഐശ്വര്യയെ മർദിച്ചെന്ന് സഹോദരൻ

Read Next

തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍