സിനിമ-സീരിയൽ നടി രശ്മി ഗോപാല്‍ അന്തരിച്ചു

സിനിമാ സീരിയൽ നടി രശ്മി ഗോപാൽ (51) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ശ്രദ്ധ നേടിയത്.

രശ്മി ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. പരസ്യ ചിത്രങ്ങളിലൂടെയാണ് രശ്മി അഭിനയരംഗത്തേയ്ക്ക് കടന്നുവരുന്നത്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഏതാനും മലയാളം, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: ജയഗോപാൽ, മകൻ: പ്രശാന്ത് കേശവ്.

Read Previous

ഭാരത് ജോഡോ യാത്ര; കർണാടക കോൺഗ്രസിൽ ഭിന്നത

Read Next

പദവിക്ക് അനുസരിച്ച് പെരുമാറണം; മറുപടി പറയാൻ മുഖ്യമന്ത്രി നിർബന്ധിതനായെന്ന് പി.രാജീവ്