കേരളത്തിനെതിരെ ബോയ്‌കോട്ട് പ്രചാരണവുമായി ബോളിവുഡ് നടി കരിഷ്‌മ തന്ന

മുംബൈ: തെരുവുനായ്ക്കളുടെ പ്രശ്നം മൂർദ്ധന്യാവസ്ഥയിൽ നിൽക്കെ കേരളം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ബോളിവുഡ് നടി കരിഷ്‌മ തന്ന. കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്നാരോപിച്ചാണ് നടി ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കരിഷ്മ കേരളത്തിനെതിരായ പ്രചാരണം ആരംഭിച്ചത്. ദൈവത്തിന്‍റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമായി മാറിയെന്ന് പോസ്റ്ററിൽ പറയുന്നു. കേരളത്തിലെ ടൂറിസം മേഖലയും കേരള ഉൽപന്നങ്ങളും ബഹിഷ്കരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

“പേവിഷബാധയുണ്ടോ എന്ന് നോക്കുക പോലും ചെയ്യാതെ നായ്ക്കളെ കൊല്ലാൻ ഒരു കൂട്ടം ആളുകളെ നിയോഗിച്ചിട്ടുണ്ട്. അവർ നായ്ക്കളെ കൊല്ലാൻ തുടങ്ങി. കൊലപാതകം ഒരു പരിഹാരമല്ല. ഫെർട്ടിലിറ്റി നിയന്ത്രണം ആവശ്യമാണെന്നും” കരിഷ്‌മ തന്ന പറഞ്ഞു.

Read Previous

“ഒരേ സമയം സന്തോഷവും ടെൻഷനും”; അനൂപ് ടിക്കറ്റെടുത്തത് ഇന്നലെ രാത്രി

Read Next

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്