മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ

പ്രശസ്ത എഴുത്തുകാരൻ കൽക്കിയുടെ പ്രശസ്തമായ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ തീയേറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രം.

വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്‍റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിത ധുലിപാല, ജയചിത്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

500 കോടി രൂപയാണ് ചിത്രത്തിന്‍റെ മുതൽ മുടക്ക്. ചോള ചക്രവർത്തിയുടെ സിംഹാസനം പത്താം നൂറ്റാണ്ടിൽ അഭിമുഖീകരിക്കേണ്ടി വന്ന തുടർച്ചയായ പ്രതിസന്ധികളും, സൈന്യവും ശത്രുക്കളും രാജ്യദ്രോഹികളും തമ്മിൽ നടക്കുന്ന പോരാട്ടങ്ങളും ചിത്രം ചിത്രീകരിക്കുന്നു.

Read Previous

‘വിശുദ്ധ മെജോ’ ഇന്ന് തിയറ്ററുകളിലെത്തും

Read Next

‘അമ്മ’യില്‍ പുരുഷാധിപത്യ മനോഭാവം ഇല്ല: നടി അന്‍സിബ ഹസന്‍