പൊന്നാനി തുറമുഖത്ത് കപ്പൽ ടെർമിനൽ വരുന്നു; സാധ്യതാ പഠനം ഉടൻ

പൊന്നാനി: പൊന്നാനി തുറമുഖത്ത് 200 മീറ്റർ നീളത്തിൽ കപ്പൽ ടെർമിനൽ വരുന്നു. ഇതിനായുള്ള സാധ്യതാ പഠനം അടുത്തമാസം ആരംഭിക്കും. പദ്ധതി രൂപരേഖ തയാറാക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തിന് ചുമതല നൽകിയിട്ടുണ്ട്. തുറമുഖ ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള സർവേയും ഉടൻ ആരംഭിക്കും. വൈകാതെ ചരക്ക്–പാസഞ്ചർ കപ്പലുകൾ പൊന്നാനിയിലേക്ക് എത്തുമെന്ന് പി.നന്ദകുമാർ എംഎൽഎ ഉറപ്പ് നൽകി.

പൊന്നാനി ഹാർബർ പ്രദേശത്ത് നിലവിലുള്ള ജങ്കാർ ജെട്ടിയോട് ചേർന്നാണ് കപ്പൽ ടെർമിനൽ നിർമ്മിക്കുന്നത്. 10 മീറ്റർ ആഴം ഉറപ്പാക്കുന്ന വാർഫ് നിർമ്മിക്കാനാണ് നീക്കം. മാലിദ്വീപ്, ലക്ഷദ്വീപ്, പൊന്നാനിയോട് ചേർന്നുള്ള പ്രദേശമായ ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് യാത്രാ കപ്പലുകൾക്ക് സർവീസ് നടത്താൻ കഴിയുന്ന തരത്തിലുള്ള വലിയ തുറമുഖമാണ് സ്ഥാപിക്കുക. ചരക്കുനീക്കത്തിനുള്ള സാധ്യതകളും പൂർണമായും പ്രയോജനപ്പെടുത്തും.

Read Previous

ലഡാക്കിൽ ഇന്ന് പുലർച്ചെ ഭൂചലനം

Read Next

‘വിശുദ്ധ മെജോ’ ഇന്ന് തിയറ്ററുകളിലെത്തും