ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ പര്യടനം കൊല്ലത്ത് ആരംഭിച്ചു

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലത്ത് നിന്ന് ഇന്നത്തെ പര്യടനം ആരംഭിച്ചു. പദയാത്രയ്ക്കായി രാഹുൽ ഗാന്ധി എത്തിയപ്പോൾ ഒരുക്കങ്ങൾ പൂർത്തിയായിരുന്നില്ല. എന്നാൽ അതിന് കാത്തുനിൽക്കാതെ രാഹുൽ ഗാന്ധി പദയാത്ര ആരംഭിച്ചു.

കൊല്ലം പോളയംതോടിൽ നിന്ന് ആരംഭിച്ച പദയാത്രയുടെ പ്രഭാത സെഷൻ നീണ്ടകരയിൽ സമാപിക്കും. തുടർന്ന് കശുവണ്ടി തൊഴിലാളികൾ, കശുവണ്ടി ഫാക്ടറി ഉടമകൾ, ആർ.എസ്.പി നേതാക്കൾ എന്നിവരുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് നീണ്ടകരയിൽ നിന്ന് പദയാത്ര ആരംഭിച്ച് കരുനാഗപ്പള്ളിയിൽ പൊതുയോഗത്തോടെ സമാപിക്കും.

Read Previous

ചീറ്റകളെ എത്തിക്കാനുള്ള വിമാനത്തിന് ‘കടുവയുടെ മുഖം’; പറന്നിറങ്ങി ജംബോ ജെറ്റ്

Read Next

ഇന്ത്യയിലെത്തുന്ന ചീറ്റകൾക്ക് വീടൊരുക്കാനായി മാറ്റിപ്പാർപ്പിച്ചത് 150 കുടുംബങ്ങളെ