ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയവർക്ക് രാജ്യത്ത് പഠനാവസരം നല്‍കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വിദേശ സർവകലാശാലകളിൽ നിന്ന് വിദ്യാർത്ഥികളെ ഇന്ത്യയിലെ കോളേജുകളിലേക്ക് മാറ്റുന്നതിന് നിയമ തടസ്സമുണ്ട്.

വിദ്യാർത്ഥികളെ മാറ്റുന്നതിന് ദേശീയ മെഡിക്കൽ കമ്മീഷൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. പ്രവേശനം അനുവദിച്ചാൽ അത് ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

Read Previous

കൊല്ലം മെഡിക്കല്‍ കോളേജ് വികസനത്തിന് 22.92 കോടി അനുവദിച്ചതായി മന്ത്രി വീണാ ജോര്‍ജ്

Read Next

പത്തിലധികം പേര്‍ക്ക് പട്ടിയുടെ കടിയേറ്റാല്‍ ആ മേഖല ഹോട്ട്‌ സ്‌പോട്ടാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി