കിഫ്ബിക്കെതിരെ ഇ.ഡി; സത്യവാങ്മൂലം 20നകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

കിഫ്ബിക്കെതിരായ അന്വേഷണത്തിൽ കുരുക്ക് മുറുക്കാൻ ഒരുങ്ങുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ അടങ്ങിയ സത്യവാങ്മൂലം 20നകം ഹൈക്കോടതിയിൽ സമർപ്പിക്കും. തെളിവുകൾ സഹിതമാകും വിശദമായ സത്യവാങ്മൂലം സമർപ്പിക്കുക.
മുൻ മന്ത്രി തോമസ് ഐസക്കിനെതിരായ കണ്ടെത്തലുകളും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തും. കേസിൽ മുതിർന്ന അഭിഭാഷകനെ രംഗത്തിറക്കാനാണ് തീരുമാനം. കേസിൽ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു ഹാജരാകും. ഇഡിയുടെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി.

Read Previous

നടിയെ ആക്രമിച്ച കേസിൽ അതിജീവതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Read Next

ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്; ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലധികം മെഡലുകള്‍