ഗണേശോത്സവത്തിൽ ലേസര്‍ ലൈറ്റ് ഉപയോഗിച്ചു; 65 പേര്‍ക്ക് കാഴ്ച നഷ്ടമായി

മുംബൈ: ഗണേശോത്സവത്തിനിടെ ലേസർ ലൈറ്റുകൾ ഉപയോഗിച്ചതിനെ തുടർന്ന് 65 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലാണ് സംഭവം. ജില്ലയിലെ നേത്രരോഗവിദഗ്ദ്ധരുടെ സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ലേസർ ലൈറ്റുകളുടെ ഉപയോഗം ഹോർമോൺ മാറ്റങ്ങളിലേക്ക് നയിച്ചുവെന്നും ഇത് ഹൈപ്പോഗ്ലൈസീമിയയ്ക്ക് സമാനമായ അവസ്ഥയ്ക്ക് കാരണമായെന്നും (രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അംശം കുറയുന്ന ഒരു അവസ്ഥ), നേത്രരോഗ വിദഗ്ധരുടെ സംഘടനാ നേതാവ് ഡോ. അഭിജിത് ടഗാരേ പറഞ്ഞു.
‘ലേസർ ലൈറ്റുകൾ അടിച്ചുകൊണ്ടിരിക്കെ നിരവധി ആളുകൾ മണിക്കൂറുകളോളം നൃത്തം ചെയ്യുകയായിരുന്നു. ഇത് റെറ്റിനയിൽ രക്തസ്രാവത്തിന് കാരണമായി. ഇതാണ് പിന്നീട് കാഴ്ച നഷ്ടപ്പെടാനും കാരണമായത്’, ഡോക്ടർ പറഞ്ഞു.

Read Previous

കെഎസ്ആര്‍ടിസി മാനേജ്മെന്റിനും തൊഴിലാളി സംഘടനകൾക്കും വിമര്‍ശനവുമായി മുഖ്യമന്ത്രി

Read Next

ഇന്ന് ഭാരത് ജോഡോ യാത്രയ്ക്ക് വിശ്രമം; പുരോഗതി വിലയിരുത്തും