പാലക്കാട് യുവതിക്ക് തെരുവ് നായയുടെ കടിയേറ്റ് മുഖത്തും കാലിനും പരിക്ക്

പാലക്കാട്: പാലക്കാട് നഗരപരിധിയിൽ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശി സുൽത്താനയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. സുൽത്താനയുടെ മുഖത്തും കൈകളിലും കാലുകളിലും പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിന് സമീപത്ത് വച്ചാണ് നായ ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ മേപ്പറമ്പിൽ എട്ടുവയസുകാരിയെ ആക്രമിച്ച നായയാണ് കടിച്ചതെന്നാണ് സംശയം.

Read Previous

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി ; അസാധാരണ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

Read Next

ഇന്ത്യയില്‍ മികച്ച കെട്ടിടങ്ങള്‍ നിര്‍മിച്ചത് ബ്രിട്ടിഷുകാർ ; ടിവി അവതാരകനെ വിമർശിച്ച് ശശി തരൂർ