ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: യോഗ്യതാ മത്സരത്തില്‍ വിനേഷ് ഫോഗട്ടിന് തോല്‍വി

ബെല്‍ഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യൻ വനിതാ ഗുസ്തി ചാമ്പ്യൻ വിനേഷ് ഫോഗട്ട് തോൽവി ഏറ്റുവാങ്ങി. മംഗോളിയയുടെ ഖുലന്‍ ബത്ഖുയങ്ങാണ് ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മംഗോളിയൻ താരം എതിരില്ലാത്ത 7 പോയിന്റിന് വിജയിച്ചു.

ടൂർണമെന്റിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്നു വിനേഷ്. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ ഫ്രീസ്റ്റൈലിലാണ് വിനേഷിന് തിരിച്ചടി നേരിട്ടത്. മൂന്ന് തവണ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായ വിനേഷ് ഫോഗട്ടിന്റെ തോൽവി ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്.

Read Previous

ഇന്ത്യയിൽ ഉപഗ്രഹ ഇന്റര്‍നെറ്റിനായി ഐഎസ്ആര്‍ഒയും ഹ്യൂസും കൈകോര്‍ക്കുന്നു

Read Next

ഗ്യാന്‍വാപി വിധി ; 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ