യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

നീലേശ്വരം: കാറില്‍ വന്ന മൂന്നംഗസംഘം യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. തൈക്കടപ്പുറം കണിച്ചിറ ഹൗസില്‍ മണിയുടെ മകന്‍ പി.മഹേഷനെയാണ് 3, വധിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കണിച്ചിറയിലെ രാജേഷിനും പുറത്തേക്കൈയിലെ കൃഷ്ണദാസിനും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ദേശീയപാതയില്‍ പോലീസ് സ്റ്റേഷന് സമീപത്തെ പെട്രോള്‍പമ്പിന് സമീപത്താണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മഹേഷിന് നേരെ ആക്രമണമുണ്ടായത്. കാറില്‍ വന്നസംഘം മഹേഷിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി വടിവാള്‍കൊണ്ട് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. വലതുഭാഗത്ത് നെറ്റിയില്‍ വെട്ടിയശേഷം തലക്ക് വെട്ടാന്‍ശ്രമിച്ചപ്പോള്‍ കൈകൊണ്ട് തടയുകയായിരുന്നു.  സംഭവത്തിന് ശേഷം പ്രതികള്‍ കാറില്‍കയറി രക്ഷപ്പെട്ടു.

മഹേഷിന്റെ വലതുകൈക്കും നെറ്റിക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഒന്നാംപ്രതി രാജേഷ് മഹേഷിന്റെ നാട്ടിലെ യുവാക്കളെ ഭീഷണിപ്പെടുത്തിയത് മഹേഷ് ചോദ്യം ചെയ്തിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

Read Previous

കർഷകത്തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

Read Next

ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു; വള്ളത്തിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി