മുഖ്യമന്ത്രി ചെന്നൈയിലെത്തി കോടിയേരിയെ കണ്ടു; ആരോഗ്യ നിലയിൽ പുരോഗതി

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ചെന്നൈയിലുള്ള മുഖ്യമന്ത്രി വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്ക് തിരിക്കും.

രാവിലെ 9.30നാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും കോടിയേരിയെ കാണാൻ എത്തിയത്. അരമണിക്കൂറാണ് മുഖ്യമന്ത്രി കോടിയേരിക്കൊപ്പം ചെലവഴിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പിണറായി വിജയനെ കാണണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ മുഖ്യമന്ത്രി എത്തിയത്.

ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനേക്കാൾ അദ്ദേഹത്തിന്‍റെ ആരോഗ്യം മെച്ചപ്പെട്ടു. അദ്ദേഹം ശരിയായി സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവെന്ന് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. കോടിയേരിക്കൊപ്പം ഭാര്യ വിനോദിനിയും മക്കളും ഉണ്ട്.

Read Previous

ഞെട്ടിക്കാൻ സാമന്ത; ത്രില്ലടിപ്പിച്ച് ‘യശോദ’യുടെ ടീസർ

Read Next

ആലപ്പുഴയില്‍ നവജാതശിശുവിനെ പൊന്തക്കാട്ടില്‍ കണ്ടെത്തി