ഐ.എഫ്.എഫ്.കെ: എന്‍ട്രി സമര്‍പ്പണം സെപ്റ്റംബർ 11 വരെ

തിരുവനന്തപുരം: 2022 ഡിസംബർ 09 മുതൽ 16 വരെ തിരുവനന്തപുരത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന, 27-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് (ഐഎഫ്എഫ്കെ) എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി, സെപ്റ്റംബർ 11 ന് അവസാനിക്കും.

അന്താരാഷ്ട്ര മത്സരവിഭാഗം, ലോകസിനിമ, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ ടുഡേ വിഭാഗങ്ങളിലേക്കുള്ള എൻട്രികൾ www.iffk.in വെബ്സൈറ്റ് വഴി സമർപ്പിക്കാം. 2021 സെപ്റ്റംബർ ഒന്നിനും 2022 ഓഗസ്റ്റ് 31നും ഇടയിൽ പൂർത്തിയായ ചിത്രങ്ങളാണ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുക.

Read Previous

ട്രാൻസ്‌ജെൻഡർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി അവതരിപ്പിക്കണം ; ദേശീയ വനിതാ കമ്മീഷന്‍

Read Next

സിദ്ദീഖ് കാപ്പന് ജാമ്യം നൽകി സുപ്രീം കോടതി