തിരുവനന്തപുരത്തെ വീട്ടിൽ ഓണം ആഘോഷിച്ച് വി.എസ്

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദൻ ഓണം ആഘോഷിച്ചത് തിരുവനന്തപുരത്തെ വീട്ടിൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന മഴ നേരിയ പനിക്ക് കാരണമായെങ്കിലും അച്ഛനും അമ്മയും ഉഷാറായെന്നും വിഎസിന്‍റെ മകൻ അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

രാവിലെ മുതൽ അച്ഛനുള്ള സുഖാന്വേഷണങ്ങളുടെയും ആശംസകളുടെയും തിരക്കായിരുന്നു. ചിങ്ങമാസത്തിലെ തിരുവോണം അമ്മയുടെ പിറന്നാളുകൂടിയാണെന്നും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

Read Previous

ഉത്രാടത്തിന് വിറ്റത് 117 കോടിയുടെ മദ്യം; ഏറ്റവും കൂടുതല്‍ വില്‍പന കൊല്ലത്ത്

Read Next

ട്രാൻസ്‌ജെൻഡർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി അവതരിപ്പിക്കണം ; ദേശീയ വനിതാ കമ്മീഷന്‍