ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: സ്വർണത്തിന് പവന് ഇന്ന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞു. പവന് 37,120 രൂപയാണ് വില. ഗ്രാമിനു 4,640 രൂപ.
തുടർച്ചയായി മൂന്ന് ദിവസം വർദ്ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ശനിയാഴ്ച ഗ്രാമിനു 25 രൂപ ഉയർന്ന് 4,665 രൂപയും പവനു 200 രൂപ ഉയർന്ന് 37,320 രൂപയുമായിരുന്നു വില. തിങ്കളാഴ്ച പവനു 80 രൂപയും ഗ്രാമിനു 10 രൂപയുമാണ് ഉയർന്നത്. ഇന്നലെ പവനു 120 രൂപയും ഗ്രാമിനു 15 രൂപയും വർദ്ധിച്ചിരുന്നു. പവന് 37,520 രൂപയായിരുന്നു വില.
ഈ മാസം രണ്ടാം തീയതി പവനു 80 രൂപ കുറഞ്ഞ് 37,120 രൂപയും ഗ്രാമിനു 10 രൂപ കുറഞ്ഞ് 4,640 രൂപയുമായിരുന്നു.





